തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്.
ഏഴ് ദിവസത്തിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവയ്ക്കുകയും ദൃശ്യ,പത്ര മാദ്ധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്ത പക്ഷം സിവിലായും ക്രിമിനലായും തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എസ്.ശ്രീകുമാർ അസോസിയേറ്റ്സ് മുഖേന അയച്ച വക്കീൽ നോട്ടീസിൽ സ്പീക്കർ വ്യക്തമാക്കി.