ബോളിവുഡിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങൾ തന്നെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിനിടെ നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാർക്കും മറ്റ് രണ്ട് ജോലിക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടിയോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കൊവിഡ് ടെസ്റ്റ് നടത്താൻ നടി രേഖ വിസമ്മതിക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രേഖയെ ഫോണിൽ വിളിച്ചപ്പോൾ, തന്നെ നേരത്തെ വിളിച്ചിട്ടു മാത്രം വന്നാൽ മതിയെന്നാണ് കോർപ്പറേഷന്റെ ചീഫ് മെഡിക്കൽ ഓഫിസറോട് താരം പറഞ്ഞത്. നടിയുടെ മറുപടി അവരെ ഞെട്ടിച്ചു. കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം പറഞ്ഞ് രേഖയെ വീണ്ടും വിളിച്ചപ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ തയ്യാറല്ലെന്നും കൊവിഡ് പോസിറ്റീവായ ആരുമായും താൻ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് നടി പറയുന്നത്. "കൊവിഡ് പോസിറ്റീവായ ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ ടെസ്റ്റ് നടത്തേണ്ട അവശ്യമില്ല..." കൂടാതെ താനും സ്റ്റാഫും സ്വയം ടെസ്റ്റ് നടത്തി മുംബൈയ് മുനിസിപ്പൽ കോർപ്പറേഷന് റിസൾട്ട് അയച്ച തരുമെന്നും നടി അറിയിച്ചിട്ടുണ്ടത്രേ. രേഖയുടെ ബാന്ദ്രയിലുള്ള വാസതി സീൽ ചെയ്തിരിക്കുകയാണ്. നടിയുടെ വസതിയിലെ മറ്റ് ചില ജോലിക്കാർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുമുണ്ട്.