തിരുവനന്തപുരം: പാസ്‌പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നൽകുന്ന അംഗീകാരത്തിന് കേരള പൊലീസ് അർഹമായി. 2019-20 വർഷത്തെ പാസ്‌പോർട്ട് അപേക്ഷാ പരിശോധനയിലെ കൃത്യതയ്ക്കാണ് കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചു. പാസ്‌പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നൽകുന്ന ഈ പുരസ്‌കാരം കഴിഞ്ഞ വർഷവും കേരള പൊലീസിന് ലഭിച്ചിരുന്നു.