മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന നടി രശ്മി സോമൻ വളരെ പെട്ടന്നായിരുന്നു വെള്ളിത്തിരയിലേക്ക് പിടിച്ച് കയറിയത്. വിവാഹ ശേഷം സിനിമയി നിന്നും ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ശേഷം തിരികെ വന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞതോടെ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി അഭിനയ ജീവിതത്തിന് താത്കാലികമായ ഇടവേള കൊടുത്തിരുന്നു. ഇപ്പോൾ സിനിമാ ജീവിതത്തെ കുറിച്ചുള്ള താരത്തിന്റെ കാഴ്ചപ്പാടാണ് ചർച്ചാവിഷയം… " ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവർ പിന്നെ തിരികേ പോവില്ല...പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയിൽ മറ്റ് ജോലി ചെയ്യുന്നവരും അധികനാൾ മാറി നിൽക്കില്ല. വിവാഹശേഷം ദുബായ് ജീവിതമായിരുന്നു. ഞാൻ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാർക്കും..."
സിനിമയിൽ വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്നും നല്ല കഥാപാത്രത്തിലൂടെ മടങ്ങവരണമെന്നും താരം പറയുന്നുണ്ട്. തിരിച്ച് വരവിലും സീരിയലുകളിൽ തന്നെയാണ് രശ്മി അഭിനയിക്കുന്നത്. ഭർത്താവ് ഗോപിനാഥനൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ നടി ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടി നാട്ടിൽ എത്തി തിരിച്ച് പോവുകയായിരുന്നു പതിവ്.