covid

വർക്കല: സർക്കാർ നിർദ്ദേശപ്രകാരം കൊവിഡ് കെയർ സെന്ററാക്കി മാറ്രിയ വർക്കല ജില്ലാ ആയുർവേദ ആശുപത്രിൽ ഇന്നലെ പ്രവേശിപ്പിച്ച 39പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 22 പുരുഷന്മാരും 17 സ്ത്രീകളും ഉൾപ്പെടുന്നു. അഞ്ചുതെങ്ങ് പ്രദേശത്ത് ഉള്ളവരാണ് എല്ലാവരും. സ്ഥിതി കണക്കിലെടുത്ത് ആശുപത്രിയിൽ ഇന്ന് മുതൽ ദൈനംദിന ഒ.പി മാത്രമേ ഉണ്ടായിരിക്കൂ എന്ന് ഡി.എം.ഒ കെ.വി. ബൈജു അറിയിച്ചു. ജീവനക്കാരെ പുനർ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ ആശുപത്രി സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് ഡോക്ടർമാരെ ഫോണിൽ വിളിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്ത ജില്ലാ ആയുർവേദാശുപത്രിയിൽ 60 കിടക്കകളാണ് സജ്ജീകരിച്ചിട്ടുളളത്. ആദ്യഘട്ടത്തിൽ 40 കൊവിഡ് രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയും വർക്കല പ്രകൃതി ചികിത്സാ കേന്ദ്രവും ഇതിനു പുറമെ ഏറ്റെടുത്തിട്ടുണ്ട്.

ഡോക്ടർമാരുടെ നമ്പരുകൾ

ഡോ.അനിൽകുമാർ (ജനറൽ): 9496206983, ഡോ.പ്രിൻസ് അലക്സ്: 9447210149, ഡോ.വൈശാഖ്: 9947611110 (അസ്ഥിരോഗം), ഡോ.സ്മിത: 9656960735, ഡോ. വിനുവിജയനാഥ് (ജനറൽ): 9995234080, ഡോ.അശ്വതി: (ത്വക്ക് രോഗം) 9446183198, ഡോ.ശ്രീരഞ്ജിനി: 8891388669, ഡോ.സന്ദീപ്: 9497481758 (നേത്രവിഭാഗം), ഡോ.നാൻസി ബേബി: 9447363983, ഡോ.രാജലക്ഷ്മി (പഞ്ചകർമ്മ): 9446949316, ഡോ.എൽദോ (കുട്ടികളുടെ വിഭാഗം): 9496677517.