ബാലരാമപുരം: ഒ.ബി.സി കോൺഗ്രസ് കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ കോൺഗ്രസ് മുൻ അദ്ധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്നം കെ.കാമരാജിന്റെ നൂറ്റിപതിനേഴാമത് ജയന്തിദിനാഘോഷം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ, കോൺഗ്രസ് നേതാക്കളായ അബ്ദുൽ കരീ, അമ്പിളി, വിഷ്ണു, ശരത് എന്നിവർ പങ്കെടുത്തു.