chennithala

തിരുവനന്തപുരം: രക്ഷിക്കാനുള്ള എല്ലാമാർഗവുമടഞ്ഞപ്പോഴാണ് എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. തന്റെ നേരേ അന്വേഷണം നീളുന്നുവെന്ന് കണ്ടപ്പോൾ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് നടക്കില്ല.മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയിൽ ചെയ്തിരുന്നത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കർ ചെയതത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാൻ അനുമതി നൽകിയ മുഖ്യമന്തി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.