exam1

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം 24ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹയർ സെക്കൻഡറി കേന്ദ്രീകൃത പ്രവേശന പ്രക്രിയ (എച്ച്.എസ്.സി.എ.പി) വഴിയാണ് പ്രവേശന നടപടികൾ. അക്ഷയ കേന്ദ്രം വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി ഫലത്തിന് പിന്നാലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലങ്ങൾ കൂടി പുറത്തു വന്നതോടെയാണ് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നത്. പേര്, മാർക്ക് വിവരങ്ങൾ, താൽപ്പര്യമുള്ള സ്ട്രീം എന്നിവ അപേക്ഷകർ പൂരിപ്പിക്കണം. മാർക്കിന്റെ അടിസ്ഥാനത്തിൽ ഡി.എച്ച്.എസ്.സി അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് വിവിധ സ്‌കൂളുകളിൽ ഇഷ്ടപ്പെട്ട സ്ട്രീമുകളിൽ പ്രവേശനം നൽകും. സ്‌കൂളുകളുടെ പട്ടികയും കോഴ്‌സ് ലിസ്റ്റും എച്ച്.എസ്.സി.എ.പി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.