
മേലാറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പിതാവിനെതിരെയും വരനെതിരെയും ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ നിർദ്ദേശപ്രകാരം മേലാറ്റൂർ പൊലീസ് കേസെടുത്തു.
മണ്ണാർമലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പിതാവിനും നെന്മിനി വില്ലേജ് പരിധിയിലെ താമസക്കാരനായ വരനുമെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണിലാണ് 16 കാരിയുടെ വിവാഹം നടന്നത്. ബാല്യവിവാഹ നിരോധന നിയമ ഓഫിസർ (ഐ.സി.ഡി.എസ്) നടത്തിയ അന്വേഷണത്തിലാണ് വിവാഹം കണ്ടെത്തിയത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതാഞ്ജലി പൊലീസിൽ പരാതി നൽകുകയായിരുന്നു.