തിരുവനന്തപുരം : പൂജപ്പുരയിലുള്ള എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമണിലും കാസർകോട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിലും ബി.ടെക്. എൻ.ആർ.ഐ സീറ്റിലേക്ക്
പ്രവേശനത്തിന് 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് , ഇൻഫർമേഷൻ ടെക്നോളജി, അപ്ളയിഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. പ്രോസ്പെക്ടസും വിശദവിവരങ്ങളും www.lbscentre.kerala.gov.in, www.lbscek.ac.in, www.lbt.ac.inൽ.