bali

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഈവർഷത്തെ കർക്കിടകവാവു ബലിതർപ്പണത്തിന് വിശ്വാസികൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രോഗവ്യാപനമുണ്ടാകുന്ന കൂടിച്ചേരലുകൾ ഒഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാ തലങ്ങളിലും ശ്രദ്ധയുണ്ടാകണം. ചില പ്രധാന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. ഈ രോഗവ്യാപനഘട്ടത്തിൽ അത് വലിയ തോതിൽ പ്രയാസമുണ്ടാക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് കർക്കിടകവാവ്.