n

തിരുവനന്തപുരം: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വഴി കൊച്ചിയിൽ നിന്നു മംഗളൂരുവിലേക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഗ്യാസ് എത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത്.

കൊച്ചി- മംഗലാപുരം ലൈനിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാൻ ആവശ്യമായ ജോലികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയിൽ മണ്ണിനടിയിലൂടെ 1500 മീറ്റർ തുളച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആഗസ്റ്റോടെ റോഡ് അറ്റകുറ്റ ജോലികൾ തുടങ്ങും. ഒന്നാം ഘട്ടത്തിൽ 2011 റോഡുകളുടെയും രണ്ടാം ഘട്ടത്തിൽ 2118 റോഡുകളുടെയുമാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുക. ഗതാഗത വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും യോജിച്ച് കെ.എസ്.ആർ.ടി.സി ടോയ്‌ലെറ്റുകൾ നവീകരിക്കും.

യൂത്ത് ലീഡർഷിപ്പ് അക്കാഡമി ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.