തിരുവനന്തപുരം :കൊവിഡ് നഗരരാതിർത്തി പിന്നിട്ട് ഗ്രാമമേഖലയിലേക്കും പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി തലസ്ഥാനം മാറി. സമ്പർക്കത്തിലൂടെ രോഗം പകർന്നവരുൾപ്പെടെ ആകെ 339 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 301 ഉം സമ്പർക്കത്തിലൂടെ പകർന്നവരാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ രോഗികളാണ് ഇന്നലെ ഉണ്ടായത്. ഉറവിടം അറിയാതെ 15 പേർക്കും രോഗ കാരണം വ്യക്തമാകാത്ത 6 പേർക്കും വിദേശത്തുനിന്നും അന്യ സംസ്ഥാനത്തു നിന്നും എത്തിയ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് സമൂഹ വ്യാപനത്തിന്റെ തോത് ഉയർന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കേശവദാസപുരം 4, ബീമാപള്ളി 3, പൂന്തുറ 64, വള്ളക്കടവ് 16,അട്ടക്കുളങ്ങര 61,വെങ്ങാനൂർ 1,പുതിയതുറ 5,പുല്ലുവിള 4, പുല്ലംപാറ 1, പെരുമാതുറ 6,മൂലൂർ 2 , പെരിങ്ങമ്മല 1,തിരുവല്ലം 12, ആനയറ 2,തകരപ്പറമ്പ് 7 ,കോട്ടപ്പുറം 13, കാട്ടാക്കട 3, വേങ്ങോട് 1, നെടുംപറമ്പ് 1, വെഞ്ഞാറമൂട് 2, പൂവച്ചൽ 5, മര്യനാട് 4,പള്ളിക്കൽ 1, പാറശാല 8, പള്ളം 1, കുമാരപുരം 1,കരമന 1, ഉളൂർ 1, മെഡിക്കൽ കോളേജ് 1, വെട്ടുറോഡ് 1, പേട്ട 3, കോവളം 1, പേരൂർക്കട 1, പനവൂർ 1, പേയാട് 1, ഊക്കോട് 1,പുതുക്കുറിച്ചി 6,കരിക്കകം 1, കാച്ചാണി 1,നെയ്യാറ്റിൻകര 1,കൊച്ചുതുറ 1, മൂങ്ങോട് 1, കല്ലുവെട്ടാംകുഴി 1, പോത്തൻകോട് 1,അടിമക്കോട് 1,പ്ലാമൂടുകട 1,കൊഞ്ചിറവിള 1,പാങ്ങോട് 1,മുട്ടത്തറ 3,ശംഖുംമുഖം 1,ഊരൂട്ടമ്പലം 1, തിരുമല 1,പുനലാൽ 1,വിഴിഞ്ഞം 1,കടയ്ക്കൽ 1, മാടൻവിള 1,ചെക്കക്കോണം 1,കരിങ്കുളം 1,കല്ലിയൂർ 1,കോലിയക്കോട് 1,പൗഡിക്കോണം 1,ചിറ്റാറ്റുമുക്ക് 1,പുരയിടം 1, നാരുവാമൂട് 1,തൈക്കാട് 1,കുടപ്പനക്കുന്ന് 1, അലയഞ്ഞുകാണം 1,കൊച്ചുപള്ളി 1എന്നിങ്ങനെയാണ് രോഗം ബാധിച്ചവർ .
സൗദിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കോഴിക്കോട് സ്വദേശി,സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ കൊല്ലങ്കാട് സ്വദേശി,ഖത്തറിൽ നിന്നെത്തിയ പൂജപ്പുര മുടവൻമുഗൾ സ്വദേശി,സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ വെമ്പായം കുതിരകുളം സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ ബീമാപള്ളി സ്വദേശി,തമിഴ്‌നാട്ടിൽ നിന്നെത്തിയ മൺവിള സ്വദേശി, സൗദിയിൽ നിന്നെത്തിയ വെമ്പായം സ്വദേശി, തമിഴ്‌നാട് സ്വദേശിനി, ഒമാനിൽ നിന്നെത്തിയ തൊളിക്കോട് സ്വദേശി,സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി,സൗദിയിൽ നിന്നെത്തിയ കുന്നിക്കോട് സ്വദേശി,സൗദിയിൽ നിന്നെത്തിയ വിളവൻകോട് പള്ളൂർ സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും അന്യസംസ്ഥാനത്തു നിന്നും എത്തി രോഗം ബാധിച്ചവർ.
ജില്ലയിൽ ഇന്നലെ പുതുതായി 888 പേർ രോഗനിരീക്ഷണത്തിലായി.752 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 18,484 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 149 പേരെ പ്രവേശിപ്പിച്ചു. 38 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 967പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 688 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 436 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,637 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -21,088
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,484
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -967
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,637
ഇന്നലെ നിരീക്ഷണത്തിലായവർ -888