jayakhosh-

തിരുവനന്തപുരം : ഇന്ത്യ വിട്ട യു.എ.ഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തി. സ്വർണക്കടത്തു സംഘം, തന്നെ ഏതുവിധേനയും അപായപ്പെടുത്തുമെന്ന് ജയഘോഷ് ഭയന്നിരുന്നുവെന്നും സഹോദരീ ഭർത്താവ് അജിത്ത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ജയഘോഷിനെ ഫോണിൽ വിളിച്ചിരുന്നെന്നും ജയഘോഷ് തിരിച്ചും വിളിച്ചിട്ടുണ്ടെന്നും അജിത് കുമാർ പറഞ്ഞു. കരുതുന്നതിലും വലിയ സംഘമാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്ന് ജയഘോഷ് ഭാര്യയോട് പറഞ്ഞിരുന്നു. ബൈക്കിലെത്തിയ രണ്ടുപേർ നേരത്തെ ജയഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇവർ ആരാണെന്ന് അറിയില്ല. കസ്റ്റംസോ എൻ.ഐ.എയെയോ ചോദ്യം ചെയ്യലിനായി ഇതുവരെ ജയഘോഷിനെ വിളിപ്പിച്ചിട്ടില്ലെന്നും അജിത് കുമാർ പറഞ്ഞു.