ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആക്‌ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രമാണ് ഗ്യാങ്‌സ്റ്റർ ഒഫ് മുണ്ടൻ മല. നിവിൻ പോളി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവൽ ജോസഫാണ്. റോണി മാനുവൽ ജോസഫും അനീഷ് രാജശേഖരനും ചേർന്നാണ് രചന നിർവഹിക്കുന്നത്. കോ - പ്രൊഡ്യൂസർ : രവിമാത്യു, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രോജക്ട് കൺസൽട്ടന്റ് : അജയൻ ഗോപിനാഥൻ, പ്രൊഡക്‌ഷൻ കൺട്രോളർ : ബെന്നി കട്ടപ്പന.