മോറിസ് ഗെറാഷസ് അഥവാ എം.ജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലാണ്,​ മൂന്നു നിരകളിലായി ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെക്‌ടർ പ്ളസ്. ബുക്കിംഗ് ആരംഭിച്ചു. ഏഴ് സീറ്റർ മോഡലും വൈകാതെ എത്തിയേക്കും. പെർഫോമൻസിൽ മുന്നിട്ടുനിൽക്കുന്ന ഹെക്‌ടർ പ്ളസിന്റെ അകത്തളത്തിലെ പ്രധാനമായ ഒരു ആകർഷണം രണ്ടാംനിരയിലെ രണ്ടു ക്യാപ്‌റ്റൻ സീറ്റുകളാണ്.

കൗമാരക്കാർക്കാണ് ഇതുദ്ദേശിക്കുന്നതെങ്കിലും ഏതു പ്രായക്കാർക്കും 'കംഫർട്ടബിൾ" ആണ്. മൂന്ന് എൻജിൻ ശ്രേണികളിലായി എട്ട് വേർഷനുകൾ ഹെക്‌ടർ പ്ളസിനുണ്ട്. എം.ജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്‌ടറിനേക്കാൾ ഏകദേശം 65,​000 രൂപ കൂടുതലാണ് ഹെക്‌ടർ പ്ലസിന് വില. ഹെക്‌ടറിനെ പോലെ തന്നെ ആകർഷകമാണ് ഹെക്‌ടർ പ്ളസും. ഡോർ ഹാൻഡിൽ,​ വിൻഡോ ബോർഡർ,​ ഫ്രണ്ട് ഗ്രിൽ എന്നിവിയിൽ ക്രോം ഫിനിഷിംഗ് കാണാം.

ലൈറ്റുകൾ എൽ.ഇ.ഡിയാണ്; ഫ്ളോട്ടിംഗ് ലൈറ്ര് ടേൺ ഇൻഡിക്കേറ്ററുകൾ മനോഹരം. ഡ്യുവൽ ടോൺ അലോയ് വീൽ,​ ഷാർക് ഫിൻ ആന്റിന,​ റൂഫ് റെയിൽ എന്നിവയും ഹെക്‌ടർ പ്ളസിന്റെ ആകർഷകമാക്കുന്നു. ഒ.ആർ.വി.എമ്മുകളിലും കാണാം ടേൺ ഇൻഡിക്കേറ്ററുകൾ. 17.78 സെന്റീമീറ്റർ സ്‌ക്രീൻ അകത്തളത്തിൽ കാണാം. എട്ട് നിറങ്ങളിൽ ആംബിയന്റ് ലൈറ്റുകളുണ്ട്. ഉന്നത നിലവാരമുള്ള ലെതറിൽ തീർത്തതാണ് സീറ്റുകളും സ്‌റ്റിയറിംഗും. വൈറ്ര് സ്‌റ്രിച്ചും കാണാം സ്‌റ്രിയറിംഗിൽ. ഓരോ ഡോർ ഹാൻഡിലിലും ഹാൻഡ് റെസ്‌റ്റുണ്ട്; ബോട്ടിൽ ഹോൾഡറും. പിൻ സീറ്റുകളിൽ പ്രത്യക റീഡിംഗ് ലൈറ്രുകളും മികവാണ്.

പിൻ സീറ്റിൽ കപ്പ് ഹോൾഡർ ഉൾപ്പെടെ ഹാൻഡ് റെസ്‌റ്റുണ്ട്. പ്രത്യേക എ.സി വെന്റുമുണ്ട്. കൂൾഡ് ഗ്ളൗ ബോക്‌സ്,​ ഡ്രൈവർ ആംറെസ്‌റ്ര് വിത്ത് സ്‌റ്രോറേജ്,​ ഡ്യുവൽ പെയിൻ പനോരമിക് സൺറൂഫ്,​ എൻജിൻ സ്‌റ്രാർട്ട് - സ്‌റ്റോപ്പ് പുഷ് ബട്ടൺ,​ ഫുട് ആക്‌‌ടിവേറ്റഡ് ഓട്ടോ ടെയിൽഗേറ്ര് (‌ഡിക്കി)​ ഓപ്പണിംഗ്,​ സ്‌മാർട് എൻട്രി,​ സൺഗ്ളാസ് ഹോൾഡർ,​ ഓട്ടോ ഹെഡ്‌ലാമ്പ്,​ റെയിൻ സെൻസിംഗ് വൈപ്പർ എന്നിങ്ങനെയും സവിശേഷതകൾ ധാരാളം.

സുരക്ഷാ പ്ളസ്

 3-പോയിന്റ് സീറ്ര് ബെൽറ്ര്

 360 ഡിഗ്രി കാമറ

 എ.ബി.എസ്+ഇ.ബി.ഡി+ബ്രേക്ക് അസിസ്‌റ്ര്

 എലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്

 ഇ.എസ്.പി

 സ്‌പീഡ് സെൻസിംഗ് ഓട്ടോ ലോക്ക്

 ഓവർ സ്‌പീഡ് വാണിംഗ്

 ട്രാക്‌ഷൻ കൺട്രോൾ

ഐ-സ്‌മാർട്

ഒട്ടേറെ സ്‌മാർട് ഫീച്ചറുകളാലും സമ്പന്നമാണ് ഹെക്‌ടർ പ്ളസ്.

 ചിറ്ര്-ചാറ്ര് വോയിസ് ഇന്ററാക്‌ഷൻ

 എയർ അപ്‌ഡേറ്ര്

 ഇൻ-ബിൽറ്ര് പ്രീമീയം ഗാനാ ആപ്പ്

 പ്രീലോഡഡ് എന്റർടെയ്‌ൻമെന്റ് കണ്ടന്റ്

 ഓൺലൈൻ വോയിന്റ് റെക്കഗ്നീഷൻ

 സ്‌റ്രാറ്രസ് ചെക്ക്-അപ്പ്

60L

ഫ്യുവൽ ടാങ്കിന്റെ ശേഷി.

എൻജിൻ

മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്ന,​ ഉയർന്ന കരുത്തും ടോർക്കുമുള്ളതാണ് എൻജിൻ ഓപ്‌ഷനുകൾ. 170 എച്ച്.പി കരുത്തുള്ളതാണ് 2.0 ലിറ്റർ ഡീസൽ എൻജിൻ. ഗിയറുകൾ 6-സ്‌പീഡ് മാനുവൽ. 143 എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ ടർബോ എൻജിനൊപ്പമുള്ളത് 6-സ്പീഡ് മാനുവൽ,​ 6-സ്‌പീഡ് ഡി.സി.ടി ഗിയർ ഓപ്‌ഷനുകൾ. ഇതേ പെട്രോൾ എൻജിനൊപ്പം 48 വി മോട്ടോറും ചേരുന്ന ഹൈബ്രിഡ് വേരിയന്റുമുണ്ട്. ഗിയർ സിസ്‌റ്റം 6-സ്പീഡ് മാനുവൽ.

₹13.49L

സ്‌റ്രൈൽ,​ സൂപ്പർ,​ സ്മാർട്ട്,​ ഷാർപ്പ് ശ്രേണികളിൽ ഹെക്‌ടർ പ്ളസ് ലഭിക്കും. പെട്രോൾ പതിപ്പിൽ മൂന്നു വേർഷനുകളുണ്ട്. വിലയാരംഭം 13.49 ലക്ഷം രൂപ മുതൽ. 17.29 ലക്ഷം രൂപയാണ് ഹൈബ്രിഡിന് വില. ഡീസലിന് 14.44 ലക്ഷം രൂപ. ടോപ് എൻഡിന് 18.54 ലക്ഷം രൂപ.

എതിരാളികൾ

 ടാറ്റാ ഗ്രാവിറ്രാസ്

 ടൊയോട്ട ഇന്നോവ ക്രിസ്‌റ്റ

 ഹ്യുണ്ടായ് ക്രെറ്റ