niya

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ ആക്രമണം കനപ്പിക്കുന്നതിന്റെ ഭാഗമായി, നിയമസഭാസമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷം മന്ത്രിസഭയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.

ചട്ടം 63 പ്രകാരം കോൺഗ്രസ് അംഗം വി.ഡി. സതീശൻ ആണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ്. സഭ ചേരുന്ന ഈ മാസം 27ന് പ്രമേയത്തിന് അവതരണാനുമതി നൽകണമെന്ന് സതീശൻ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്ലിംലീഗ് അംഗം അഡ്വ.എം. ഉമ്മർ നോട്ടീസ് നൽകിയിരുന്നു.