പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച പാങ്ങോട് പഞ്ചായത്തിന്റെ ജനവിദ്യാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. എസ്. ഗീത, കെ.അനിൽകുമാർ, സന്ധ്യ, എം.എം.ഷാഫി, സ്വപ്ന, റജീന, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ചന്ദ്രമോഹൻ നന്ദി രേഖപ്പെടുത്തി.