തിരുവനന്തപുരം: കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ,മുക്കോല,ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല.സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.