ശിവഗിരി: ശിവഗിരി മഠത്തിൽ വാവുബലി കർമ്മങ്ങൾ ഓൺലൈനിൽ നടത്താൻ സൗകര്യമൊരുക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെ യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ 20ന് രാവിലെ 7.30ന് ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കും. ഭക്തജനങ്ങൾക്ക് വീടുകളിലും സ്ഥാപനങ്ങളിലുമിരുന്ന് തന്ത്രിയുടെ നിർദ്ദേശാനുസരണം കർമ്മങ്ങൾ ചെയ്യാം. ബലി സാമഗ്രികളുടെ ലിസ്റ്റും തയ്യാറെടുപ്പിനുള്ള നിർദ്ദേശങ്ങളും ചാനലിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447271648, 9400475545