തിരുവനന്തപുരം :കഴിഞ്ഞ നാലുവർഷമായി നടന്ന സർക്കാർ നിയമനങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ജനതാദൾ (യു) ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് കരിക്കകം ചക്രപാണി ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ സെക്രട്ടറി കളിപ്പാൻകുളം വിജയൻ,വി.വി.അയ്യർ,ആറ്റുകാൽ സുരേന്ദ്രൻ,വട്ടിയൂർക്കാവ് സി.ശാന്തി, സി.ജി.അഹല്യ തുടങ്ങിയവർ പങ്കെടുത്തു.