vld-2

വെള്ളറട: തെക്കൽ കുരിശുമലയിൽ നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര രൂപത മെത്രാൻ റവ. ഡോ. വിൽസന്റ് സാമുവൽ നിർവഹിച്ചു. നെയ്യാറ്റിൻകര ലെത്തീൻ രൂപത പ്രഖ്യാപനത്തിന്റെ രജത ജൂബിലി സ്മാരകമായാണ് വൈദിക മന്ദിരം നിർമ്മിച്ചത്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ആദ്യഘട്ടമാണിത്. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ സിഞ്ഞോർ ജി. ക്രിസ്തുദാസ്, കുരിശുമല ഡയറക്ടർ മോൺ സിഞ്ഞോർ, ഡോ. വിൽസന്റ് കെ. പീറ്റർ, രൂപതയിലെ വിവിധ വൈദികർ, തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കർമ്മല മാതാവിന്റെ തിരുനാളോടനുബന്ധിച്ച് നടന്ന ദിവ്യ ബലിക്ക് വിവിധ വികാരി ജനറൽ മോൺ സിഞ്ഞോർ ജി ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് തിരുനാൾ സന്ദേശം നൽകി.