തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാൻ സി.പി.എം നേതൃത്വം തയ്യാറാവണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുക്കാരുടെ കേന്ദ്രമാണെന്ന് ഔദ്യോഗികമായി തെളിഞ്ഞു. ഐതിഹാസികമായ ചരിത്രമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിണറായി ഭരണം ബാദ്ധ്യതയായി തീർന്നിരിക്കുകയാണ്. നന്ദിഗ്രാം സംഭവത്തിൽ നേതാക്കന്മാരെ സംരക്ഷിച്ച സി.പി.എം നേതൃത്വം പാർട്ടിയുടെ ബംഗാളിലെ ലിക്വിഡേഷനാണ് വഴി വെച്ചത്. പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയില്ലെങ്കിൽ കേരളത്തിലും സി.പി.എം ലിക്വിഡേറ്റു ചെയ്യപ്പെടുമെന്ന് ജോൺ പറഞ്ഞു.