കോവളം:തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണം ഉണ്ടാവില്ലെന്ന് തിരുവല്ലം ക്ഷേത്രാധികൃതർ അറിയിച്ചു. പകരം ഭക്തർക്ക് കൂട്ട നമസ്‌കാരം വഴിപാട് ഉണ്ടായിരിക്കും. പിതൃ പ്രീതിക്കായി തിടപ്പളളിയിൽ പത്മിട്ട് വെളളച്ചോറ് നിവേദിച്ച് ക്ഷേത്ര മുറ്റത്തുളള ബലിത്തറയിൽ കാക്കകൾക്ക് നൽകാം. കൂട്ടനമസ്‌കാരത്തിന് 40ഉം,തിലഹോമത്തിന് 50 രൂപയുമാണ് നൽകേണ്ടത്. ബലിതർപ്പണമൊഴികെയുളള വഴിപാടുകൾക്ക് ക്ഷേത്രകൗണ്ടറിലൂടെയും ഓൺലൈനായും നടത്താം. ഇതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് തിരുവല്ലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.എൻ.രാമൻ അറിയിച്ചു.വിശദ വിവരങ്ങൾക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.ഫോൺ 04712380706.