picr

വിവാഹിതനാകാൻ പോകുന്നുവെന്ന് അറിയിച്ച് നടൻ വിജിലേഷ്. കല്യാണം ശരിയായെന്നും തീയതിയും മറ്റും പിന്നീട് അറിയിക്കാമെന്നും വിജിലേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഭാവിവധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിജിലേഷിന്റെ പോസ്റ്റ്. "കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം"

മുമ്പൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ട് ആവശ്യമാണെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു

“ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന, എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ അന്നത്തെ കുറിപ്പ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമയിലെത്തുന്നത്. അമൽ നീരദ് ചിത്രം വരത്തനിലെ ജിതിൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.