general

ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഗവ.ആശുപത്രിയിലെ ജീവനക്കാർക്കായി പി.പി.ഇ കിറ്റ്,​എൻ 95 മാസ്ക്,സാനിറ്റൈസർ,​ത്രിപ്പിൾ ലയർ മാസ്ക എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എസ്.ഡി.എഫ് ഫണ്ടിൽ നിന്നും അനുവദിച്ച കിറ്റുകൾ എം.വിൻസെന്റ് എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരിക്ക് കൈമാറി.വാർഡ് മെമ്പർ എം.ഐ മിനി,​മെഡിക്കൽ ഓഫീസർ ഡോ.ബിജു,​ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ,​ അമ്പിളിക്കുട്ടൻ,​എം.വിജയകുമാർ,​തേമ്പാമുട്ടം ഷിബു എന്നിവർ സംബന്ധിച്ചു.