nivedanam-
അടിയന്തിരമായി അഴൂരിലെ തീരദേശ മേഖലയായ മാടൻവിളയിലും കൊട്ടാരം തുരുത്തിലും കൊവിഡ് ടെസ്റ്റ്‌ നടത്താനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബുവിന് കോൺഗ്രസ് പ്രവർത്തകർ നിവേദനം നൽകുന്നു

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി കൂടുതൽ ആന്റിജൻ ടെസ്റ്റ്‌ നടത്താൻ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കത്ത് നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ അഴൂർ,പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.പി.സി.സി മെമ്പർ എം.എ.ലത്തീഫ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബുവിനു നിവേദനം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്,അഴൂർ മണ്ഡലം പ്രസിഡന്റ്‌ ബിജു ശ്രീധർ പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ്‌ സി.എച്ച്.സജീവ്,യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.മനോജ്‌,യൂത്ത് കോൺഗ്രസ്‌ അഴൂർ മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് പെരുങ്ങുഴി, കോൺഗ്രസ്‌ നേതാവ് പെരുങ്ങുഴി സുനിൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ : പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബുവിന് കോൺഗ്രസ് പ്രവർത്തകർ നിവേദനം നൽകുന്നു