ദേശീയ അന്തർ ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് ഏറേ ശ്രദ്ധ നേടിയ 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. നവാഗതനായ അഭിലാഷ് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിൽ ജെയ്ഡൻ ഫിലിപ്പ്, മാസ്റ്റർ ശ്രീദർശ്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ ജേക്കബ്, മാസ്റ്റർ അഹരോൻ സനിൽ ബേബി അനഘ, ഹരിലാൽ, സതീഷ് കല്ലകുളം, സൂര്യലാൽ, ശ്യാമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദർശ് കുര്യൻ നിർവഹിക്കും. അഡ്വക്കേറ്റ് സനിൽ മാവേലിൽ എഴുതിയ വരികൾക്ക് ഷാരൂൺ സലീം ഈണം പകർന്നു.വില്ലേജ് ടാക്കീസ് റിലീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉടൻ ഉണ്ടാവും. പി.ആർ.ഒ: എ.എസ് ദിനേശ്.