കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ്19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തതോടെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആലമുക്ക്, പൂവച്ചൽ, കാട്ടാക്കട മാർക്കറ്റ്, പുളിങ്കോട്, തോട്ടമ്പറ എന്നീ വാർഡുകളാണ് പുതിയ സോണുകൾ. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയ്ൻമെന്റ് സോണിന് പുറത്തുപോകാൻ പാടില്ല. കർശന നിയന്ത്രണങ്ങളോടെ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ നടക്കും. പ്രദേശത്തെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്രവ പരിശോധന വീണ്ടും ആരംഭിക്കും. അതേസമയം കാട്ടാക്കടയിലും കടുത്ത ജാഗ്രത നിർദ്ദേശമുണ്ട്. പൊലീസ് - ആരോഗ്യ - റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ കർശന നിരീക്ഷണവും നിയന്ത്രണവമുണ്ടാകും.