മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലായി 1199 പേർ നിരീക്ഷണത്തിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സരേന്ദ്രനും അറിയിച്ചു.വക്കം 70, കിഴുവിലം 107, മുദാക്കൽ 108, അഞ്ചുതെങ്ങ് 143, കടയ്ക്കാവൂർ 143, ചിറയിൻകീഴ് 628 പേർ ഉൾപ്പെടെയാണ്.ഇതിൽ 418 പേർ വിദേശത്ത് നിന്ന് വന്നവരും 781 പേർ ഇതര സംസ്ഥാനത്തു നിന്നുള്ള വരും സമ്പർക്കത്തിലുള്ളവരുമാണ്.1047 പേർ ഹോം ക്വാറന്റയിനിലും 61 പേർ ഇൻസ്റ്റിറ്റ്യൂഷനിലും 91 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലുമാണെന്ന് അവർ അറിയിച്ചു .