കൊച്ചി: ഓൺലൈനിൽ 'കച്ചവടം' പൊടിപൊടിച്ച് മത്സ്യത്തൊഴിലാളികൾ. കൊച്ചി തീരദേശത്തെ മത്സ്യത്തൊഴിലാളികളാണ് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ഓൺലൈനിൽ ഒരു കൈനോക്കിയത്. ഇടനിലക്കാരെ ഒഴിവാക്കിയുള്ള ആദ്യ വില്പയിൽ ഒരു ലക്ഷം വരെ ലാഭം. മൂന്ന് ദിവസം പിന്നിടുമ്പോൾ പല വള്ളക്കാർക്കും ലഭിക്കുന്നത് ആറ് ലക്ഷത്തോളം രൂപ! ഇന്ധന ചെലവടക്കം നീക്കി വച്ച് ബാക്കി തുക മത്സ്യത്തൊഴിലാളികൾ വീതിച്ചെടുക്കും. ഒരു വള്ളത്തിൽ 10 മുതൽ 12 പേരാണ് ഉണ്ടാകുക. ചെമ്മീനാണ് പ്രധാനമായും കച്ചവടം ചെയ്യുന്നത്.
കച്ചവടം ഇങ്ങനെ
തീരത്ത് എത്തി മത്സ്യം തുക്കി നോക്കുകയാണ് മത്സ്യത്തൊഴിലാളികൾ ആദ്യം ചെയ്യുന്നത്. പിന്നെ ഇതിന്റെ ഫോട്ടോയും വിലയും ഏജന്റിന്റെ ഫോണിലേക്ക് കൈമാറും. വില പറഞ്ഞ് ഉറപ്പിച്ചാൽ മത്സ്യത്തൊഴിലാളികൾ പറയുന്ന സ്ഥലത്ത് വന്ന് തുക നൽകി മത്സ്യവുമായി ഏജന്റ് മടങ്ങും. സാമൂഹിക അകലം പാലിച്ചാണ് കച്ചവടം. ചെല്ലാനം ഉൾപ്പെടെ ഹാർബറുകൾ അടച്ചതും ജില്ലയിൽ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം കൂടിവരികയും ചെയ്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ ഓൺലൈൻ വ്യാപാരത്തിലേക്ക് തിരിഞ്ഞത്.
ഭാവിയിലേക്ക്
വില്പനയിലെ പലതട്ടുകളെയും ഒഴിവാക്കും
വിടുകളിലേക്ക് മത്സ്യം നേരിട്ട് എത്തിക്കും
ഹാർബർ മാനേജ്മെന്റ് കമ്മിറ്റിക്ക് വില നിശ്ചയ്ക്കും
ശേഷിക്കുന്ന മത്സ്യം സംസ്കരണ കേന്ദ്രങ്ങലേക്ക്
റെഡി - ടു - ഈറ്റ്, റെഡി - ടു - കുക്ക്
ഉത്പന്നങ്ങൾ വിപണയിൽ എത്തിക്കും
സ്വയം സഹായ സംഘങ്ങളെ ആശ്രയിക്കും
ഓൺലൈൻ വ്യാപാരം ആരംഭിച്ചതിന് ശേഷം മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസത്തിൽ ആറ് ലക്ഷം രൂപ വരെ ലഭിച്ച വള്ളങ്ങളുണ്ട്."
ഉണ്ണികൃഷ്ണൻ
മത്സ്യത്തൊഴിലാളി
ഓൺലൈൻ മത്സ്യവ്യാപാരം വിജയകരമാക്കാൻ മേഖലയെ
ഇ- പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും ഇ- മാർക്കറ്റിംഗിനുള്ള ആപ്പ് വികസിപ്പിക്കുകയും വേണം. മത്സ്യബന്ധന മേഖലയെയും സഹകരണ പ്രസ്ഥാനങ്ങളെയും ആധുനികരിക്കുന്നതിനുള്ള ബൃഹദ് സംവിധാനം സർക്കാർ ഒരുക്കണം."
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി