road-punar-nirmanam
വർക്കല നഗരസഭയിൽ റോഡുകളുടെ പുനർനിർമ്മാണം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വർക്കല:പ്രളയത്തിൽ തകർന്ന വർക്കല നഗരസഭയിലെ റോഡുകൾ മുഖ്യമന്ത്റിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി പുനർ നിർമ്മിക്കും.നിർമ്മാണ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ശിവഗിരി തുരപ്പിൻമുഖം പന്തുകളം റോഡിന് 15 ലക്ഷം രൂപയും ഗവൺമെന്റ് ആശുപത്രി ട്രാൻസ്ഫോർമർ ഗോഡൗൺ റോഡിന് 12ലക്ഷവും നടയറ തയ്ക്കാവ് ഫാക്ടറി റോഡിന് 15ലക്ഷവും വർക്കല മുണ്ടയിൽ റോഡിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുളളത്.നാല് സ്ഥലത്തും ജനകീയ കമ്മിറ്റികളും രൂപീകരിച്ചു.