kona
കൊയ്ന മിത്ര

തന്റെ പേരിൽ അഡൽട്ട് വീഡിയോകൾ ഷെയർ ചെയ്യുന്ന യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടി കൊയ്ന മിത്ര. തന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഫാൻ പേജുകളുടെ സ്‌ക്രീൻ ഷോട്ട് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിനെതിരെ കൊയ്ന സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

"ഇതൊരു ഫാൻ ക്ലബ് ആണെന്ന് തോന്നുന്നുണ്ടോ? ആരാധകർക്ക് എന്റെ പേരിൽ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും അപ്‌ലോഡ് ചെയ്യാൻ സാധിക്കും എന്നാണോ? ഈ അക്കൗണ്ടുകൾ എന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവരുടെ മെയിൽ / അക്കൗണ്ട് വിവരങ്ങൾ, ബയോ എന്നിവ നോക്കൂ. ഇത് കുറ്റകൃത്യമല്ലെങ്കിൽ മറ്റെന്താണ്?" എന്ന് കോയ്ന ട്വിറ്ററിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങാനായി തന്നോട് തന്റെ ട്വിറ്റർ ഫോളോവേഴ്സ് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ കഴിഞ്ഞ മാസമാണ് താൻ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ നോക്കിയപ്പോൾ തന്റെ പേരിൽ 36.4 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് കണ്ടതായും കൊയ്ന ഒരു മാദ്ധ്യമത്തോട് പറഞ്ഞു.