വർക്കല:വർക്കല നിയമസഭാ മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 1195 മാർക്ക് നേടി വിജയിച്ച കാപ്പിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ശ്യാംലിശ്യാമിനെ അഡ്വ.വി.ജോയി എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു.ശ്യാംലിക്ക് എസ്.എസ്.എൽ.സിക്കും ഫുൾ എപ്ലസ് ഉണ്ടായിരുന്നു.പ്ലസ്ഒൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയാണ് വിജയിച്ചത്.സ്കൂൾ യുവജനോത്സവത്തിൽ സംസ്കൃതം ഉപന്യാസ മത്സരത്തിൽ സംസ്ഥാനതലത്തിൽ എഗ്രേഡും ലഭിച്ചിട്ടുണ്ട്.അച്ഛൻ ശ്യാം,അമ്മ: കാപ്പിൽ ഗവ. എൽ.പി.എസ് അദ്ധ്യാപിക ജൂലി, അനുജത്തി 9-ാം ക്ലാസ് വിദ്യാർത്ഥിനി ശീതൾ.
വർക്കല നിയമസഭാ മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 1195 മാർക്ക് നേടി വിജയിച്ച ശ്യാംലിശ്യാമിന് അഡ്വ.വി.ജോയി എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ച് മധുരം നൽകുന്നു