തിരുവനന്തപുരം: ഈ വർഷത്തെ സി.ബി.എസ്.ഇ/ ഐ.എസ്.സി/ എച്ച്.എസ്.ഇ പരീക്ഷകളിൽ മുൻ വർഷങ്ങളിലെ പോലെ മികച്ച റിസൾട്ടുമായി സഫയർ വിദ്യാർത്ഥികൾ മുന്നിലെത്തി. മുന്നൂറോളം കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. സെനിത് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയമാണ് നേടിയത്. ബാച്ചിലെ അഭിഷേക് എ.എ 99 ശതമാനം മാർക്കോടെ ഒന്നാമനായി. വിവിധ വിഷയങ്ങളിലെ ഉയർന്ന മാർക്കുകൾ (ഫിസിക്സ് - 98, കെമിസ്ട്രി -100, ബയോളജി -100, മാത്തമാറ്റിക്സ് -100) സഫയറിന്റെ ഉന്നത പഠനനിലവാരത്തെ സൂചിപ്പിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ ആനി റേച്ചൽ ബിയും ഗോകുൽ എ. കുമാറും 800 ൽ 800 മാർക്കും നേടി. നീറ്റ്, ജീ മെയിൻ എൻട്രൻസിലേക്കുള്ള ഒാൺലൈൻ കോച്ചിംഗ് ക്ളാസുകൾ ജൂലായ് 22ന് ആരംഭിക്കും. നീറ്റ് 45 ദിവസവും ജീ മെയിൻ 30 ദിവസവും. ദിവസവും 6 മണിക്കൂർ ക്ളാസും ടെസ്റ്റുകളും ഉണ്ടാകും. ഇതോടൊപ്പം നീറ്റ്/ജീ മെയിൻ ഒാൺലൈൻ മോക്ക് ടെസ്റ്റ് സീരിസും ഡിസ്‌കഷനും രണ്ടിലും 15 ടെസ്റ്റുകളും വീഡിയോ സൊലൂഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യടെസ്റ്റ് 22ന് തുടങ്ങും. പ്ളസ് വൺ ബാച്ചിലേക്കുള്ള ഒാൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. ട്യൂഷൻ + എൻട്രൻസ് ബാച്ച്, എൻട്രൻസ് ഒൺലി ബാച്ചുകൾ ജൂലായ് 29ന് ആരംഭിക്കും. മെഡിക്കൽ-എൻജിനിയറിംഗ് ലക്ഷ്യം വയ്ക്കുന്ന 10-ാം ക്ളാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള സെനിത് ബാച്ചും (2 വർഷത്തെ ഇന്റഗ്രേറ്റഡ് + 2 പ്രോഗ്രാം), 2021 റിപ്പീറ്റേഴ്സ് ഒാൺലൈൻ ക്ളാസ്, ക്ലാസ് റൂം ബാച്ചുകളും ജൂലായ് 29ന് ആരംഭിക്കും. ഉന്നതയോഗ്യതയുള്ള പരിചയ സമ്പന്നരായ അദ്ധ്യാപകരും അച്ചടക്കമുള്ള അദ്ധ്യയന രീതികളുമാണ് സഫയറിന്റെ ഇൗ മികച്ച വിജയത്തിന് പിന്നിലെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. വി.സുനിൽകുമാർ അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ (എ.സി, നോൺ എ.സി) സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2574080, 2573040, 9048473040, 9072453050 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.