cctv

ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂരിൽ റേഷൻകടയ്‌ക്ക് സമീപത്ത് മോഷണശ്രമം. ഇന്നലെ പുലർച്ചെ 3ഓടെയാണ് സംഭവം. സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് 50 മീറ്റർ മാറിയുള്ള മറ്റൊരു വീട്ടിൽ കയറാൻ ശ്രമിക്കുമ്പോൾ സമീപത്തെ വീട്ടുടമസ്ഥനായ ഷാജീവ് വീടിന് പുറത്തിറങ്ങി. ആയുധവുമായി ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഷാജീവ് ബഹളംവച്ചപ്പോൾ കള്ളൻ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സമീപത്തെ കടതുറന്ന് സി.സി ടിവി പരിശോധിച്ചപ്പോൾ കള്ളന്റെ ദൃശ്യം ലഭിച്ചു. ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഇറവൂർ ഷാജീവ് ആര്യനാട് പൊലീസിൽ പരാതി നൽകി.