തിരുവനന്തപുരം : ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ നേതൃത്വത്തിൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ തിരുവനന്തപുരത്തുള്ള അഞ്ച് ആശുപത്രികൾക്കായി പതിനഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന ഫേസ് മാസ്കുകൾ, പി.പി.ആർ കിറ്റുകൾ, ഫേസ് ഷീൽഡുകൾ എന്നിവ വിതരണം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിനുവേണ്ടി ഡോ. ഷിജു ഹമീദ് (അസി. ആർ.എം.ഒ), ഗവ. ജനറൽ ആശുപത്രിക്കുവേണ്ടി ഡോ. ജോയ് (ആർ.എം.ഒ), ഗവ. മാനസികാരോഗ്യ ആശുപത്രിക്കുവേണ്ടി ഡോ. അനിൽകുമാർ (സൂപ്രണ്ട്), റീജിയണൽ കാൻസർ സെന്ററിനുവേണ്ടി ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവർക്ക് ലയൺസ് ഡിസ്ട്രിക്ട്, ഗവർണർ 2019-20 ഡോ. എ.ജി. രാജേന്ദ്രനിൽ നിന്നും കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാളെ ഫേസ് മാക്സുകൾ നൽകുന്നതായിരിക്കും. ചടങ്ങിൽ വി.എം. പ്രദീപ്, അജിത് ജി. നായർ, ഡോ. ടി. സാഗർ, കെ.എസ്. ജയൻ, വി. സുരേഷ് കുമാർ, റജിഉമ്മർ, അജിത് കുമാർ കെ, കെ.എസ്. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.