നെയ്യാറ്റിൻകര : നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചു സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും ഏർപ്പെടുത്തിയ കൊവിഡ് സമാശ്വാസ വായ്‌പ പദ്ധതിയുടെ ഉദ്ഘാടനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റും ആയ കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന 45 സ്വയം സഹായ സംഘങ്ങൾക്കായി 68 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ധനലക്ഷ്മി ബാങ്ക് മാനേജർ എസ്. സജിത്ത് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, ഭരണ സമിതി അംഗങ്ങൾ ആയ ജി. പ്രവീൺ കുമാർ, സുഭിലാൽ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ് മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.