തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചത് സെപ്തംബർ 15 വരെ നീട്ടി ധനവകുപ്പ് ഉത്തരവായി.
സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, യൂണിവേഴ്സിറ്റി ജീവനക്കാർ,ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ,സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ നിധി ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, അപക്സ് സൊസൈറ്റികൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് ബാധകമാകും.
ലാസ്റ്റ് ഗ്രേഡ് , കണ്ടിൻജൻസി , മുനിസിപ്പൽ കണ്ടിൻജൻസി ജീവനക്കാരെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
ലീവ് സറണ്ടർ
സർക്കാർ ജീവനക്കാരൻ 11 ദിവസം ജോലി ചെയ്താൽ ഒരു ദിവസത്തെ ആർജ്ജിത അവധി . മറ്റവധികളൊന്നും പ്രയോജനപ്പെടുത്താത്തവർക്ക് ഒരു വർഷം 33 ആർജ്ജിത അവധി ലഭിക്കും. ഇത് അവധിയായി എടുക്കുകയോ സറണ്ടർ ചെയ്ത് പണമാക്കുകയോ ചെയ്യാം. ഒരു സാമ്പത്തിക വർഷം പരമാവധി 30 ദിവസത്തെ അവധി സറണ്ടർ ചെയ്യാം.സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിലിലും മേയിലുമാണ് ജീവനക്കാർ കൂട്ടത്തോടെ സറണ്ടർ ചെയ്യാറുള്ളത്.