theft

കരിവെള്ളൂർ: പെട്രോൾ പമ്പിൽ വൻ കവർച്ച. ജീവനക്കാർ ഇന്നലെ രാവിലെ വന്നപ്പോഴാണ് ഷട്ടർ, ഗ്ലാസ് എന്നിവ പൊളിച്ചതായിക്കണ്ടത്. ഉടനെ മാനേജറെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയപ്പോൾ നിലത്ത് ഉറപ്പിച്ച ലോക്കർ കവർന്നതായി കണ്ടു. കലക്ഷൻ തുകയായ 3.75 ലക്ഷം രൂപ ലോക്കറിലുണ്ടായതായി പമ്പ് അധികാരികൾ പറഞ്ഞു. പമ്പിന്റെ ഓയിൽ റൂം പൊട്ടിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ രാത്രി 1.15 മുതൽ 30.30 വരെ മോഷ്ടാവ് പമ്പിൽ ഉണ്ടായതായി കണ്ടു. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.