pinaryi-

തിരുവനന്തപുരം: കൊവിഡിനെപ്പറ്റി നിരവധി തെറ്രിദ്ധാരണകൾ പരക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലദോഷം പോലുള്ള അസുഖമാണെന്നാണ് ഒരു തെറ്റിദ്ധാരണ. കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗമെന്നും മികച്ച പ്രതിരോധ ശേഷിയുള്ളവരെ ബാധിക്കില്ലെന്നും പറഞ്ഞു നടക്കുന്നവരുണ്ട്. ഒരിക്കൽ വന്ന് ഭേദപ്പെട്ടാൽ പിന്നെ സുരക്ഷിതമാണെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇതര രോഗമുള്ളവർ മാത്രമേ കൊവിഡ് മൂലം മരിക്കുകയുള്ളൂവെന്നതാണ് മറ്റൊന്ന്. ഈ പ്രചാരണത്തിനൊന്നും ശാസ്ത്രത്തിൻെറ പിൻബലമില്ല. രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്സിൻ വികസിപ്പിച്ചിട്ടുമില്ല. ശാസ്ത്രലോകത്തിൻെറ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഒരിടപെടലും ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുത്.

ജീവൻെറ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തിൽ അനിവാര്യമായിട്ടുള്ളത്. എറണാകുളത്തും വടക്കൻ ജില്ലകളിലും ബസുകളിലുള്ള അമിതതിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.