kk-shailja

തിരുവനന്തപുരം: കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണതയെപ്പറ്റി പഠിക്കാൻ വിദഗ്‌ദ്ധ സമിതി രൂപീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡി.ജി.പി ആർ. ശ്രീലേഖ ചെയർപേഴ്സണായ സമിതിയിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ കൺവീനറാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. അനിൽ പ്രഭാകരൻ, കുട്ടികളുടെ മനഃശാസ്ത്രജ്ഞൻ ഡോ. ജയപ്രകാശ്, ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി എന്നിവരാണ് അംഗങ്ങൾ.

കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും അപാകത തോന്നിയാൽ ജില്ലയിലെ സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ നമ്പരിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണം.