bali

തിരുവനന്തപുരം: കർക്കടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന വിധത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കർമ്മങ്ങൾ വീടുകളിൽത്തന്നെ നടത്തണം. ആളുകൾ കൂട്ടം കൂടുന്ന,​ മതപരമായ ചടങ്ങുകൾ ജൂലായ് 31 വരെ നിർത്തിവയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.