തിരുവനന്തപുരം: കർക്കടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന വിധത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കർമ്മങ്ങൾ വീടുകളിൽത്തന്നെ നടത്തണം. ആളുകൾ കൂട്ടം കൂടുന്ന, മതപരമായ ചടങ്ങുകൾ ജൂലായ് 31 വരെ നിർത്തിവയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.