തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് ഐ.ടി.സെക്രട്ടറി സ്ഥാനത്തുനിന്ന് എം.ശിവശങ്കർ പുറത്തായതിന് പിന്നാലെ അദ്ദേഹം ഐ.ടി.വകുപ്പിൽ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കി. ധനകാര്യവകുപ്പിന് കീഴിലുള്ള ഫിനാൻസ് ഇൻസ്പെക്ഷൻ വിഭാഗത്തിനാണ് ചുമതല.ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് പുറത്തിറക്കി.
കേരള സ്റ്റേറ്റ് ഇൻഫർമേഷൻടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ വിവാദ വനിത സ്വപ്ന സുരേഷിനെ ഒാപറേഷൻ മാനേജരായി നിയമിച്ച സാഹചര്യവും അതിൽ വീഴ്ചയുണ്ടോയെന്നും പരിശോധിക്കാൻ ചീഫ് സെക്രട്ടറിയേയും ധനകാര്യവകുപ്പ് അഡി.ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിനിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാണ് ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാൻ ഇന്നലെ ഉത്തരവിറങ്ങിയത്.