3

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയമായി ഐ.ടി സെക്രട്ടറി പദവിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട എം.ശിവശങ്കർ വിവാദങ്ങൾക്കിടയിലും സായഹ്ന സവാരിക്കിറങ്ങി. ഇന്നലെ വൈകിട്ട് 7ന് തന്റെ പൂജപ്പുരയിലെ വസതിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ചെങ്കള്ളൂർ മാഹാദേവക്ഷേത്രം വരെയായിരുന്നു നടപ്പ്. അരമണിക്കൂർ നീണ്ട സവാരിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പോലും മുഖം കൊടുക്കാതെ തിരിച്ച് കാറിൽ കയറി വസതിയിലേക്ക് മടങ്ങി. വിവാദങ്ങൾക്കിടയിലും ഇത് വരെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനായി മാത്രമാണ് ശിവശങ്കർ ഇത്രയും ദിവസത്തിൽ വീടിനു പുറത്തിറങ്ങിയത്.