തിരുവനന്തപുരം :പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളിൽ സമൂഹ വ്യാപനം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗവ്യാപനം ആശങ്കയിൽ.സംസ്ഥാനത്താദ്യമായാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച 246 രോഗികളിൽ 237 പേർക്കും സമ്പർക്കം വഴി രോഗം പകർന്നതാണ്. മൂന്ന് പേർക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. രണ്ടുപേർ മാത്രമാണ് വിദേശത്തുനിന്നെത്തിയത്. നാലു ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
വഞ്ചിയൂർ 2, പുതുക്കുറിച്ചി 18,അഞ്ചുതെങ്ങ് 26,പുല്ലുവിള 50,ആലത്തൂർ 3 , പൂന്തുറ 24, കോട്ടപ്പുറം 8, പുതുവൽ 1, പുത്തൂർ 1, ഇരിക്കാലവിള 5 , മുട്ടത്തറ 13, അട്ടക്കുളങ്ങര 3, ശ്രീകണ്ഠേശ്വരം 7, പരശുവയ്ക്കൽ 3, ചേരിയമുട്ടം 1, ബീമാപള്ളി 3,വള്ളക്കടവ് 6, പത്തനാപുരം 1, പുതിയതുറ 12, കരുങ്കുളം 2, കിണറ്റാടിവിളാകം 1,പേട്ട 1,മണക്കാട് 2,പുരയിടം 10,ബാലരാമപുരം 2,മര്യനാട് 10,വർക്കല 1, വലിയതുറ 1 ,ധനുവച്ചപുരം 2,അയിരൂർ 1,കൊച്ചുപള്ളി 1,സി.ആർ.പി.നഗർ 1,നെയ്യാറ്റിൻകര 1,ചെറിയതുറ 1, ചെട്ടികുളങ്ങര 1,ചുള്ളിമാനൂർ 1, ആറാമട 1,കടവുളം 1,പാലോട് 1,വിഴിഞ്ഞം 1,വട്ടപ്പാറ 1, വലിയത്തോപ്പ് 2, പൂവച്ചൽ 1,കഴക്കൂട്ടം 1, വേളാങ്കണ്ണി 1,കോലിയക്കോട് 1, നെല്ലിമൂട് 1,ആനയറ 1, വെങ്ങാനൂർ 1, പാറശാല 1, കടയ്ക്കാവൂർ 4,ആയൂർ 1 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ രോഗം ബാധിച്ചവർ.
ഒമാനിൽ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട് സ്വദേശിനി, സൗദിയിൽ നിന്നെത്തിയ നേമം സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.
ജില്ലയിൽ ഇന്നലെ പുതുതായി 780 പേർ രോഗനിരീക്ഷണത്തിലായി. 1,063 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 18,144 പേർ വീടുകളിലും 1,645 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 105 പേരെ പ്രവേശിപ്പിച്ചു. 56 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 1,016 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 683 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 884 പരിശോധനാഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,645 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -20,805
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,144
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -1,016
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,645
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -780