തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ തിരുവനന്തപുരം കരകുളത്തും ഫ്ളാ​റ്റ് വാടകയ്ക്കെടുത്തു. പൊലീസിന്റെ ആന്റി പൈറസി സെൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് ഉടമ അശോക് കുമാർ പറഞ്ഞു. തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ ഭാര്യയുടെ ആധാർ കാർഡ് നൽകി. സന്ദീപ് വാടക പലപ്പോഴും കുടിശിക വരുത്തിയിരുന്നു. അവസാനം വന്നപ്പോൾ ഫ്ളാ​റ്റിൽ മദ്യപിച്ചു ബഹളം വച്ചതിന് അയൽക്കാർ താക്കീത് ചെയ്തു. സ്വർണക്കള്ളക്കടത്ത് കേസ് പുറത്തു വന്നതിന് പിന്നാലെ സന്ദീപിനെ തിരിച്ചറിഞ്ഞതോടെ ഫ്ലാറ്റിന്റെ താക്കോൽ തിരിച്ച് കിട്ടാനായി നെടുമങ്ങാട് പൊലീസിൽ ഉടമ പരാതി നൽകിട്ടുണ്ട്.