തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 2.09 കോടി രൂപ വില മതിക്കുന്ന 3285 ഗ്രാം സ്വർണാഭരണവും 1065 ഗ്രാം ഉരുക്കിയ സ്വർണവും പിടികൂടി. കൊല്ലത്തു നിന്നാണ് രണ്ടു കേസുകളിലായി ഇവ പിടികൂടിയതെന്ന് ജി.എസ്.ടി ദക്ഷിണ കേരള ജോയിന്റ് കമ്മിഷണർ (ഇന്റലിജൻസ്) സി.ജെ.സാബു പറഞ്ഞു.നികുതിയും പിഴയുമായി 12.29 ലക്ഷം രൂപ സർക്കാരിലേക്ക് ഈടാക്കാൻ നടപടി എടുത്തു.