തിരുവനന്തപുരം: കൊവിഡ് നിർണയത്തിനുള്ള ആന്റിജൻ പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കും സർക്കാർ അനുമതി നൽകി. 625 രൂപയാണ് പരിശോധനാ നിരക്ക്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ (എൻ.എ.ബി.എച്ച്), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻ.എ.ബി.എൽ) എന്നിവയുടെ അംഗീകാരം, കൊവിഡ് പരിശോധനയ്ക്കുള്ള മെഡിക്കൽ ഗവേഷണ കൗൺസിലിൻെറ രജിസ്‌ട്രേഷൻ, സംസ്ഥാന ആരോഗ്യവകുപ്പിൽ രജിസ്‌ട്രേഷൻ എന്നിവയുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി.